Skip to main content

വടകരയില്‍ യു.ഡി.എഫ് പിന്തുണയ്ക്കുന്ന ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമയ്ക്കെതിരെ അപരരായി നാല് രമമാരാണ് മത്സരിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപര സ്ഥാനാര്‍ഥികള്‍ ഉള്ളതും കെ.കെ. രമയ്ക്കാണ്. അപര സ്ഥാനാര്‍ഥികളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ വീടുകള്‍ കയറിയിറങ്ങുകയാണ് യഥാര്‍ത്ഥ സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും. ചിഹ്നം ഫുട്ബാള്‍ ആണെന്നും വോട്ട് മാറിപ്പോകരുതെന്നും വോട്ടര്‍മാരെ ഓര്‍മ്മിപ്പിക്കുന്നുണ്ട് രമയും പാര്‍ട്ടി പ്രവര്‍ത്തകരും.

വടകര സീറ്റില്‍ ആര്‍.എം.പി നേതാവ് കെ.കെ രമയെ മത്സരിപ്പിക്കണമെന്ന് ഉമ്മന്‍ചാണ്ടിയാണ് ആവശ്യപ്പെട്ടത്. യു.ഡി.എഫ് പിന്തുണയോടെ കെ.കെ രമ മത്സരിച്ചാല്‍ സീറ്റ് പിടിച്ചെടുക്കാനാകുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍. കെ..കെ രമയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് മുസ്ലീംലീഗും ആവശ്യപ്പെട്ടിരുന്നു. കെ മുരളീധരന്‍ എം.പി രമയെ മത്സരിക്കണമെന്ന നിലപാട് ആര്‍.എം.പി നേതൃത്വത്തെ അറിയിച്ചിരുന്നു.