Skip to main content

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്‍.ഡി.എഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. രണ്ടു ഭാഗങ്ങളാണ് പ്രകടനപത്രികയില്‍ ഉള്ളത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിര്‍ദേശങ്ങളാണ് ഉള്ളത്.  രണ്ടാം ഭാഗത്ത് വ്യത്യസ്തങ്ങളായി അമ്പത് പൊതു നിര്‍ദേശങ്ങളുമാണ് ഉള്ളത്.കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് അഭ്യസ്ഥവിദ്യര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്കാണ്. കാര്‍ഷിക മേഖലയില്‍ വരുമാനം അമ്പത് ശതമാനം ഉയര്‍ത്തുന്നതിനുള്ള പദ്ധതികളും ആരോഗ്യ-വിദ്യാഭ്യസ മേഖലയെ ലോകോത്തരമാക്കുക എന്ന കാഴ്ചപ്പാടും ഇതിലുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ ഘട്ടം ഘട്ടമായി 2500 രൂപവരെയാക്കുമെന്നും വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രകടന പത്രിക ഒറ്റനോട്ടത്തില്‍; 

*45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരുലക്ഷം മുതല്‍ 15 ലക്ഷം വരെ വികസന സഹായ വായ്പ നല്‍കും.
*മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും പാര്‍പ്പിടവും ഉറപ്പുവരുത്തും.  
*വിപുലമായ വയോജന സങ്കേതങ്ങള്‍. വയോജനങ്ങളുടെ പ്രശനങ്ങള്‍ക്ക് പ്രത്യേക പരിഗണന.
*ഉന്നത വിദ്യാഭ്യാസരംഗം വിപുലപ്പെടുത്തും. കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കും 
*അടുത്തവര്‍ഷം ഒന്നരലക്ഷം വീട് നിര്‍മ്മിക്കും. 
*ഭാഷയെയും കലകളെയും സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന 
*2040 വരെ വൈദ്യുതിക്ഷാമം ഇല്ലെന്ന് ഉറപ്പുവരുത്തുന്ന പതിനായിരം കോടിരൂപയുടെ ട്രാന്‍സ്ഗ്രില്‍ഡ് പദ്ധതിയുടെ പൂര്‍ത്തീകരണം. 
*കേരളബാങ്ക് വിപുലീകരിച്ച് എന്‍ആര്‍ഐ ഡെപ്പോസിറ്റ്. 
*കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പാക്കും 
*കേരള ബാങ്കില്‍ എന്‍.ആര്‍.ഐ നിക്ഷേപം സ്വീകരിക്കാവുന്ന ബാങ്കായി മാറ്റും 
*സോഷ്യല്‍ പോലീസിങ് സംവിധാനം ശക്തിപ്പെടുത്തും 
*സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ റൂളുണ്ടാക്കും, നിയമനം പിഎസ്സിക്ക് വിടും 
*പ്രോഗ്രസ് റിപ്പോര്‍ട്ട് വര്‍ഷം തോറും പുറത്തിറക്കും 
*ബദല്‍ നയങ്ങളിലൂടെ ഇന്ത്യക്ക് മാതൃകയാവും

പാല്‍, മുട്ട, പച്ചക്കറികളില്‍ സ്വയംപര്യാപ്തത നേടും. റബറിന്റെ തറവില 250 രൂപയാക്കും, തീരദേശ വികസനത്തില്‍ 500 കോടിയുടെ പാക്കേജ്, ആദിവാസി കുടുംബങ്ങള്‍ക്കും പട്ടികജാതി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം, പതിനായിരം കോടിയുടെ ട്രാന്‍സ്ഗില്‍ഡ് പദ്ധതി യാഥാര്‍ത്ഥ്യമാക്കും എന്നീ വാഗ്ദാനങ്ങളും ഉണ്ട്. വ്യത്യസ്തങ്ങളായ 50 പൊതുനിര്‍ദ്ദേശങ്ങളും ഇതിലുണ്ട്. ഓരോ നിര്‍ദ്ദേശത്തിന്റെയും അവസാനം ക്യുആര്‍ കോഡുണ്ട്. എളുപ്പത്തില്‍ അതേക്കുറിച്ച് കാര്യങ്ങള്‍ മനസിലാക്കാന്‍ സഹായകരമാകുന്ന നിലയിലാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്.