Skip to main content

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അവസാന സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പുറത്തിറക്കി. കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി, മാന്തവാടി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ മത്സരിക്കും. കൊല്ലത്ത് എം സുനിലും കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീറും സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥി പിന്മാറിയ മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറയാണ് പുതിയ സ്ഥാനാര്‍ഥി. കഴിഞ്ഞ ഞായറാഴ്ചയാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥിപട്ടിക പുറത്തെത്തിയത്.

കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് സ്ഥാനാര്‍ഥിത്വം ഉറപ്പായത്. നേരത്തെ കഴക്കൂട്ടത്തിന് അവകാശവാദം ഉന്നയിച്ച് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പരസ്യമായി ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു. മാനന്തവാടിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച മണികണ്ഠന്‍ എന്ന മണിക്കുട്ടന്‍ പിന്‍മാറിയിരുന്നു. ബി.ജെ.പിയുടെ പ്രഖ്യാപനം താന്‍ അറിയാതെയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മണികണ്ഠന്‍ പിന്മാറിയത്.