Skip to main content

നേമത്തെ ശക്തനായ സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ആകാനുള്ള സാധ്യതയേറുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നുവെന്ന് കെ.മുരളീധരന്‍ സ്ഥിരീകരിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്തായാലും ഉച്ചയോടെ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ അറിയാന്‍ സാധിക്കും. 

കെ മുരളീധരന്‍ നേമത്ത് മാത്രമല്ല എല്ലായിടത്തും ശക്തനാണ് എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. എം.പി മാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന നേതാക്കള്‍ ഹൈക്കമാന്‍ഡിനെ ബന്ധപ്പെട്ടു.