Skip to main content

നിയമസഭാ തിരഞ്ഞെടുപ്പില്‍ 25 മണ്ഡലങ്ങളില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 25 വര്‍ഷത്തിന് ശേഷം ഒരു വനിത ലീഗ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സ്ഥാനം പിടിച്ചു. കോഴിക്കോട് സൗത്തിലേക്ക് അഡ്വ നൂര്‍ബിനാ റഷീദാണ് മല്‍സരിക്കുന്നത്. അഴിമതിക്കേസില്‍ പ്രതിയായ വി.കെ. ഇബ്രാഹിംകുഞ്ഞിനേയും നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതിയായ എം.സി. കമറുദീനേയും ഒഴിവാക്കി. കളമശ്ശേരിയില്‍ ഇബ്രാഹിംകുഞ്ഞിനെ ഒഴിവാക്കി മകന്‍ വി.ഇ അബ്ദുള്‍ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കി.

1996-ല്‍ പഴയ കോഴിക്കോട് രണ്ടാം മണ്ഡലത്തില്‍ വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വര്‍ മത്സരിച്ച ശേഷം ലീഗ് ഇതാദ്യമായാണ് വനിതയ്ക്ക് സ്ഥാനാര്‍ഥിത്വം നല്‍കുന്നത്. മൂന്ന് ടേം എന്ന നിബന്ധന പാലിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയം. ഇതില്‍ കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, കെ.പി.എ. മജീദ് എന്നിവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

സ്ഥാനാര്‍ത്ഥികള്‍;

മഞ്ചേശ്വരം- എം.കെ.എം. അഷ്‌റഫ്

കാസര്‍കോട്- എന്‍.എ. നെല്ലിക്കുന്ന് 

അഴീക്കോട്- കെ.എം ഷാജി 
കൂത്തുപറമ്പ്- പൊട്ടന്‍ങ്കണ്ടിഅബ്ദുള്ള 
കുറ്റ്യാടി- പാറക്കല്‍ അബ്ദുള്ള 
കോഴിക്കോട് സൗത്ത്- നൂര്‍ബിന റഷീദ് 
കുന്ദമംഗലം- ദിനേശ് പെരുമണ്ണ 
കൊടുവള്ളി- എം.കെ. മുനീര്‍ 
തിരുവമ്പാടി- സി.പി. ചെറിയമുഹമ്മദ് 
കൊണ്ടോട്ടി- ടി.വി. ഇബ്രാഹിം 
ഏറനാട്- പി.കെ. ബഷീര്‍ 
മഞ്ചേരി- യു.എ. ലത്തീഫ് 
പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം 
മങ്കട- മഞ്ഞളാംകുഴി അലി  
മലപ്പുറം- പി. ഉബൈദുള്ള 
വേങ്ങര- പി. കെ. കുഞ്ഞാലിക്കുട്ടി 
വള്ളിക്കുന്ന്- അബ്ദുല്‍ ഹമീദ് 
തിരൂരങ്ങാടി- കെ.പി.എ. മജീദ് 
താനൂര്‍- പി. കെ. ഫിറോസ് 
തിരൂര്‍- കുറുക്കോളി മൊയ്തീന്‍ 
കോട്ടയ്ക്കല്‍- ആബിദ് ഹുസൈന്‍ തങ്ങള്‍ 
മണ്ണാര്‍ക്കാട്- എന്‍. ഷംസുദ്ദീന്‍ 
ഗുരുവായൂര്‍- കെ.എന്‍.എ.ഖാദര്‍ 
കളമശ്ശേരി- വി.ഇ. അബ്ദുള്‍ ഗഫൂര്‍ 
കോങ്ങാട്- യു.സി. രാമന്‍