Skip to main content

നീതി ആയോഗിന്റെ 2020-21 സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ജനകീയ വികസനത്തിന്റേയും സാമൂഹ്യ പുരോഗതിയുടേയും കേരള മാതൃക കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും ഒന്നാം സ്ഥാനത്ത് എത്തിയത് നേട്ടത്തിന്റെ മാറ്റു കൂട്ടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

2018-ല്‍ നീതി ആയോഗിന്റെ ആദ്യ സൂചികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കേരളം തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ആ സ്ഥാനം നിലനിര്‍ത്തിയിരുന്നു. 15 വികസന സൂചകങ്ങളെ അടിസ്ഥാനമാക്കി 17 പ്രധാന സാമൂഹ്യ ലക്ഷ്യങ്ങള്‍ എത്ര മാത്രം കൈവരിച്ചു എന്ന് കണക്കാക്കുന്ന ഈ സൂചികയില്‍ 100-ല്‍ 69 പോയിന്റായിരുന്നു 2018-ല്‍ നേടിയത്. എന്നാല്‍ ഇത്തവണ അത് 75 പോയിന്റായി ഉയര്‍ത്താന്‍ സാധിച്ചു. ദാരിദ്ര്യ നിര്‍മ്മാര്‍ജനം, വിശപ്പു രഹിത സമൂഹം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ കേരളം ആദ്യസ്ഥാനങ്ങളില്‍ ഇടംനേടി.