Skip to main content

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉറപ്പാണ് എല്‍.ഡി.എഫ് എന്ന പ്രചാരണ മുദ്രാവാക്യത്തെ നാട് നന്നാകാന്‍ യു.ഡി.എഫ് എന്ന മുദ്രാവാക്യം കൊണ്ട് നേരിടാന്‍ ഐക്യജനാധിപത്യ മുന്നണി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുദ്രാവാക്യം പ്രഖ്യാപിച്ചത്. ഐശ്വര്യ കേരളം ലോകോത്തര കേരളം എന്ന പേരില്‍ പ്രകടനപത്രിക തയ്യാറാക്കി വരികയാണെന്നും ചെന്നിത്തല വ്യക്തമാക്കി. 

ഐശ്വര്യ കേരളത്തിനായി വോട്ട് ചെയ്യാമെന്നതാണ് അഭ്യര്‍ത്ഥനയെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതികള്‍ ഉള്‍പ്പടെ യു.ഡി.എഫ് പ്രചരണ വിഷയമാക്കും.