Skip to main content

വാളയാര്‍ പെണ്‍ക്കുട്ടികള്‍ക്ക് നീതി വേണമെന്ന ആവശ്യവുമായി അമ്മ തലമുണ്ഡനം ചെയ്തു. എസ്.ഐ ചാക്കോയെയും ഡി.വൈ.എസ്.പി സോജനെയും ശിക്ഷിക്കണം എന്നാണ് അമ്മയുടെ ആവശ്യം. ഇവിടെ നടത്തുന്ന സമരം സര്‍ക്കാര്‍ കാണുന്നില്ലെന്ന് പെണ്‍ക്കുട്ടികളുടെ അമ്മ കുറ്റപ്പെടുത്തി. 14 ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. 

സംസ്ഥാന സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരേ പ്രതിഷേധിച്ചുകൊണ്ടും അമ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും സാമൂഹ്യ പ്രവര്‍ത്തകരായ ബിന്ദു കമലനും സലീന പ്രക്കാനവും തല മുണ്ഡനം ചെയ്തു.