Skip to main content

ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ സര്‍ക്കാരിനെ തിരുത്തി സി.പി.എം. വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. അടിയന്തിര നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കി. സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മുഖ്യമന്ത്രികൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പക്ഷേ, മുഖ്യമന്ത്രിയായിരിക്കില്ല ചര്‍ച്ച നയിക്കുക. ബന്ധപ്പെട്ട മന്ത്രിമാര്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയേക്കും. പ്രതിപക്ഷം രാഷ്ട്രീയമായി വിഷയം ഉപയോഗിക്കുന്നത് തടയനാണ് പാര്‍ട്ടിയുടെ ശ്രമം.