Skip to main content

മൂന്ന് തവണ നിയമസഭയിലേക്ക് മല്‍സരിച്ചവര്‍ക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ് നല്‍കില്ല എന്ന സി.പി.ഐയുടെ തീരുമാനം വളരെ സ്വാഗതാര്‍ഹമായ ഒന്നാണ്. ഏത് പാര്‍ട്ടിയില്‍ ആയാലും ചില സ്ഥിരം മുഖങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിടുകയും വിജയിക്കുകയും മന്ത്രിസ്ഥാനം അലങ്കരിക്കുകയും ചെയ്യുക പതിവാണ്. പാര്‍ട്ടിക്കും ജനായത്ത സംവിധാനത്തിനും സര്‍ക്കാരുകള്‍ക്കുമൊക്ക വളരെ അധികം ദൗര്‍ബല്യത്തിന് ഇത് കാരണമാവുന്നു. ഉദാഹരണത്തിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് വന്ന വി.എസ് സുനില്‍ കുമാര്‍ ഒഴികെയുള്ള സി.പി.ഐ മന്ത്രിമാര്‍ പാര്‍ലമെന്ററി പരിജയം കുറവുള്ള വ്യക്തികളാണ്. അവരുടെ പരിജയക്കുറവ് ഭരണത്തില്‍ പ്രതിഫലിക്കുകയും ഇപ്പോള്‍ പോലും സി.പി.ഐ മന്ത്രിമാര്‍ ആരൊക്കെയാണെന്ന് സാധാരണക്കാരോട് ചോദിച്ചു കഴിഞ്ഞാല്‍ പേരെടുത്ത് പറയാന്‍ കഴിയാത്ത അവസ്ഥ നിലനില്‍ക്കുകയും ചെയ്യുന്നു. 

പാര്‍ലമെന്ററി പരിചയം നേടിയതിന് ശേഷം വീണ്ടും മന്ത്രിയാവുന്ന വ്യക്തിക്ക് മെച്ചപ്പെട്ട രീതിയില്‍ ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയും. പരിജയക്കുറവ് യഥാര്‍ത്ഥത്തില്‍ പ്രതിഫലിക്കുന്നത് ഭരണരംഗത്താണ്.  രാഷ്ട്രീയ നേതൃത്വത്തിലേക്ക് പുതിയ തലമുറ ഉയര്‍ന്ന് വന്നുവെങ്കില്‍ മാത്രമെ ജനായത്ത സംവിധാനത്തിലൂടെ മെച്ചപ്പെട്ട സേവനം സമൂഹത്തിന് കഴിയുകയുള്ളൂ. ആ ഒരു രീതിയില്‍ സി.പി.ഐ ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം വളരെ അധികം സ്വാഗതാര്‍ഹമാണ്.