Skip to main content

പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം കണക്കിലെടുത്ത് മുസ്ലീം ലീഗ് ഒരു അപ്രമാഥിത്യ പദവിയിലേക്ക് വരുന്നു എന്നൊരു ധാരണ പൊതുവെ പരന്നിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രകടനവും അതിന് ശേഷം ഉണ്ടായിട്ടുള്ള സാന്നിധ്യവുമൊക്കെ വെച്ച് നോക്കുമ്പോള്‍ മുസ്ലീം ലീഗിന് കോണ്‍ഗ്രസ് നേതൃത്വവുമായിട്ടുള്ള വിലപേശല്‍ ശേഷി വര്‍ധിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നതിന് പോലും ലീഗിന് മടിയില്ല. എന്നാല്‍ കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതോടു കൂടി ലീഗിന്റെ അപ്രമാഥിത്വം ഏതാണ്ട് മങ്ങിയ അവസ്ഥയിലാണ്. വളരെ അധികം വിലപേശല്‍ തന്ത്രങ്ങളുമായി രംഗത്തെത്താം എന്നതായിരുന്നു ലീഗിന്റെ കണക്കുകൂട്ടല്‍ എന്നാല്‍ ഇപ്പോള്‍ ആ വിലപേശലിന്റെ മുന പഴയപോലെ ശക്തമല്ലാതെ മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അതിന്റെ ഭാഗമായി തന്നെയാണ് സീറ്റ് ചര്‍ച്ചകള്‍ സജീവമാകുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് വ്യക്തമായ നിര്‍ദേശം ലീഗ് നേതൃത്വത്തിന് ബോധ്യമാകുന്ന തരത്തില്‍ അറിയിച്ചിട്ടുള്ളത്. 

കഴിഞ്ഞ തവണ 24 സീറ്റില്‍ മല്‍സരിച്ച ലീഗ് ഇത്തവണ 30 സീറ്റ് ആവശ്യപ്പെടാനാണ് ഉദ്ദേശിച്ചത്. ഇത് അനുവദിക്കില്ല എന്ന സന്ദേശം കോണ്‍ഗ്രസ് ഇതിനകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. അതേസമയം ലീഗ് നേതൃത്വവുമായി അനുനയ സമീപനം തുടരാനുള്ള ശ്രമവുമാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സാന്നിധ്യവും ലീഗ് നേതൃത്വത്തിന്റെ അപ്രമാതിത്വത്തെ ഇല്ലാതാക്കാന്‍ സഹായകമാവുന്നു എന്നതും ശ്രദ്ധേയമാണ്.