Skip to main content

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ആര്‍ക്കും വിട്ട് നല്‍കില്ലെന്നും മുന്നണി മാറ്റമെന്ന സാധ്യത നിലവിലില്ലെന്നും പാലാ എം.എല്‍.എ മാണി സി കാപ്പന്‍. യു.ഡി.എഫിലെ ഒരു നേതാവുമായും ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍.ഡി.എഫില്‍ എന്‍.സി.പിക്ക് പാലാ സീറ്റ് ആവശ്യപ്പെട്ട് നേടേണ്ട സാഹചര്യമില്ലെന്നും പാല ഞാന്‍ ജയിച്ച സീറ്റാണെന്നും അത് ഞങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.