Skip to main content

തിരുവനന്തപുരം അയിരൂരില്‍ മകന്‍ അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അയിരൂര്‍ ഇടവ സ്വദേശി റസാഖ് അമ്മയെ ക്രൂരമായി മര്‍ദിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനൊപ്പം അമ്മയോട് തട്ടിക്കയറുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. റസാഖിന്റെ സഹോദരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. പോലീസ് ഇവരുടെ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയെങ്കിലും മകനെതിരേ പരാതിയില്ലെന്ന് അമ്മ മൊഴി നല്‍കിയെന്നാണ് വിവരം. നിലവില്‍ റസാഖിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.