Skip to main content

തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് കമല്‍ഹാസന്‍. ഇത്രയും ചെറുപ്രായത്തിലേ മേയറായി തെരഞ്ഞെടുത്ത സഖാവ് ആര്യ രാജേന്ദ്രന്‍ അഭിനന്ദനങ്ങളെന്ന് കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. തമിഴ് നാട്ടിലും ഇത്തരം മാറ്റങ്ങള്‍ സംഭവിക്കണമെന്നും കമല്‍ അഭിപ്രായപ്പെട്ടു.

ആള്‍ സെയിന്റ്സ് കോളേജിലെ ബി.എസ്.സി മാത്സ് വിദ്യാര്‍ത്ഥിയായ ആര്യ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്.

54 വോട്ടുകള്‍ നേടിയാണ് ആര്യ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ ഒരു വോട്ട് അസാധുവായി. ക്വാറന്റൈനില്‍ ആയതിനാല്‍ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല.