മുഖ്യന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് സി.എം. രവീന്ദ്രന് ഹാജരായത്. രാവിലെ ഒന്‍പതു മണിയോടെയായിരുന്നു അദ്ദേഹം ഇ.ഡി ഓഫീസില്‍ എത്തിയത്.
സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യുന്നതിനായി നാലാം തവണയും ഇ.ഡി നോട്ടീസ് നല്‍കിയതിനു പിന്നാലെയായിരുന്നു സി.എം. രവീന്ദ്രന് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സി.എം. രവീന്ദ്രന് രാവിലെ ഇ.ഡി ഓഫീസില്‍ എത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരായ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ തടയണമെന്നാണ് ഹര്‍ജിയില്‍ രവീന്ദ്രന്റെ ആവശ്യം. എന്നാല്‍ പ്രാരംഭഘട്ട അന്വേഷണമാണ് നടക്കുന്നതെന്നും, രവീന്ദ്രനെ അറസ്റ്റ് ചെയ്യുവാന്‍ തീരുമാനിച്ചിട്ടില്ലെന്നും എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.