Skip to main content

പ്രതീക്ഷിച്ച വിജയമാണ് ഇടതു മുന്നണിക്ക് ഉണ്ടായിരിക്കുന്നതെന്നും ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ജനങ്ങള്‍ ഇനിയും വികസനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഇടത് മുന്നണി ജനങ്ങള്‍ക്കൊപ്പം നിന്നു അതുകൊണ്ട് തന്നെ ജനങ്ങള്‍ കൈവിടില്ലെന്ന് ഉറപ്പായിരുന്നു. മറ്റൊന്ന് നല്ല കെട്ടുറപ്പോടെയാണ് ഇടത് മുന്നണി മത്സരിച്ചത്. വികസന പ്രവര്‍ത്തനങ്ങള്‍ മുന്നണി ഏറ്റെടുത്ത് നടപ്പിലാക്കിയതും യോജിച്ച പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്തത് ജനങ്ങള്‍ വലിയ അംഗീകരമായി ഇത് തിരിച്ചു തന്നു.