Skip to main content

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റേയും വാര്‍ഡില്‍ യു.ഡി.എഫിന് തോല്‍വി. രണ്ട് വാര്‍ഡുകളിലും എല്‍.ഡി.എഫ് വിജയിച്ചു.

തൃപ്പെരുന്തുറ പഞ്ചായത്തിലെ പതിനാലാം വാര്‍ഡാണ് രമേശ് ചെന്നിത്തലയുടേത്. ഇവിടെ എല്‍.ഡി.എഫിലെ കെ.വിനു ആണ് ജയിച്ചത്. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡാണ് മുല്ലപ്പള്ളിയുടേത്. ഇവിടെയും എല്‍.ഡി.എഫിനാണ് ജയം. എല്‍.ജെ.ഡി സ്ഥാനാര്‍ത്ഥിയാണ് അഴിയൂരിലെ പതിനൊന്നാം വാര്‍ഡില്‍ വിജയിച്ചത്.