ചരിത്രത്തിലാദ്യമായി പാലാ നഗരസഭ ഇടതുപക്ഷത്തിനൊപ്പം. ജോസ്.കെ.മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം രാഷ്ട്രീയ നേട്ടമാകുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് പാലാ നഗരസഭ ഫലം. ജോസ് വിഭാഗത്തിന് ഇവിടെ വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. പാലാ മുന്‍സിപ്പാലിറ്റിയിലെ 14 വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു . യുഡിഎഫിന് എട്ട് വാര്‍ഡില്‍മാത്രമാണ് ജയം ഉണ്ടായത്.
ശക്തികേന്ദ്രമായ തൊടുപുഴയില്‍ ജോസഫ് വിഭാഗത്തിന് തിരിച്ചടിയേറ്റു. കട്ടപ്പന,തൊടുപുഴ നഗരസഭകള്‍ കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പമായിരുന്നു. കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് യു.ഡി.എഫ് നഗരസഭകള്‍ നേടിയത്.