Skip to main content

കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി കാരാട്ട് ഫൈസല്‍ വിജയിച്ചു. 15-ാം ഡിവിഷനില്‍ ചുണ്ടപ്പുറം വാര്‍ഡിലായിരുന്നു ഫൈസല്‍ മത്സരിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഫൈസലിന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഫൈസല്‍ സ്വതന്ത്രനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചക്കുകയായിരുന്നു. 

ഇവിടെ ഐ.എന്‍.എല്‍ നേതാവ് ഒ.പി.റഷീദായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 7 വോട്ടുകളാണ് ലഭിച്ചത്.