Skip to main content

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആദ്യമായി അക്കൗണ്ട് തുറന്ന് ബി.ജെ.പി. കണ്ണൂര്‍ കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി സീറ്റ് നേടുന്നത്. പള്ളിക്കുന്ന് ഡിവിഷനില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.കെ ഷൈജുവാണ് ചരിത്ര വിജയം നേടിയത്. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ് ബി.ജെ.പി പിടിച്ചെടുത്തത്. 136 വോട്ടുകള്‍ക്കായിരുന്നു വിജയം.

കാനത്തൂര്‍ അടക്കം രണ്ട് വാര്‍ഡുകളില്‍ കൂടി ബി.ജെ.പി ഇവിടെ പ്രതീക്ഷ വയ്ക്കുന്നുണ്ട്.