Skip to main content

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നും നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുമെന്നും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി നിയമ നിര്‍മാണം നടത്തുകയാണെന്നും അത് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും സുനില്‍കുമാര്‍ കുറ്റപ്പെടുത്തി.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന് നല്‍കി. ഈ ആഴ്ച തന്നെ സുപ്രിംകോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചാലും നേരിടുമെന്ന് മന്ത്രി പറഞ്ഞു.