Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വൈകില്ലെന്നും എല്ലാ ഫലവും ഉച്ചയ്ക്ക് മുന്‍പ് അറിയാന്‍ കഴിയുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കര്‍. എല്ലാ വീട്ടിലും ബാലറ്റ് എത്തിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചതിനാല്‍ തപാല്‍ ബാലറ്റ് കൂടി ഏര്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. 

ഏതെങ്കിലും കാരണവശാല്‍ ഉദ്യോഗസ്ഥര്‍ക്ക് വീടുകളിലേക്കോ ആശുപത്രിയിലേക്കോ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വോട്ട് ചെയ്യുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് തപാലില്‍ അയയ്ക്കാമെന്നും വി ഭാസ്‌കര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്ന് ബാലറ്റ് പ്രിന്റ് എടുത്ത് വോട്ട് രേഖപ്പെടുത്തി തപാലില്‍ അയയ്ക്കാം. വോട്ടെണ്ണല്‍ ദിനമായ 16ന് രാവിലെ 8 വരെ എത്തുന്ന തപാല്‍ വോട്ടുകള്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.