Skip to main content

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ പ്രതിചേര്‍ത്ത് കസ്റ്റംസ്. നാലാം പ്രതിയായാണ് ശിവശങ്കറിന്റെ പേര് ചേര്‍ത്തത്. ശിവശങ്കറിന് എതിരെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. മുന്‍പ് സ്വര്‍ണക്കടത്ത് കേസിലും കസ്റ്റംസ് എം.ശിവശങ്കറിനെ പ്രതിയാക്കിയിരുന്നു.

ശിവശങ്കറിനോടൊപ്പം നാലുതവണ യാത്രചെയ്തപ്പോള്‍ ഡോളര്‍ കടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഡോളര്‍ കടത്തുന്ന കാര്യം ശിവശങ്കരന് അറിയാമായിരുന്നു എന്നും പണം വിദേശത്ത് നിക്ഷേപിക്കാന്‍ ആണെന്ന് ശിവശങ്കറിനോട് പറഞ്ഞതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ കറന്‍സി ഡോളറാക്കി മാറ്റാന്‍ ശിവശങ്കറിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.