Skip to main content

കേരളാ കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു. രണ്ടില ചിഹ്നം വേണമെന്ന പി.ജെ ജോസഫിന്റെ ഹര്‍ജി തള്ളി.

ഓഗസ്റ്റിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കിയത്. കമ്മീഷനു മുന്നിലുള്ള രേഖകള്‍, അതു വരെയുള്ള സ്ഥാനം സംബന്ധിച്ച ചെയര്‍മാന്റെ വെളിപ്പെടുത്തല്‍ എന്നതൊക്കെ പരിഗണിച്ചായിരുന്നു കമ്മീഷന്റെ വിധി. ഇതിന് പിന്നാലെയാണ് പിജെ ജോസഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയാണ് നിലവില്‍ ഹൈക്കോടതി തള്ളിയത്.