Skip to main content

ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എം.ശിവശങ്കറിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്യുന്നു. കാക്കനാട് ജില്ലാ ജയിലില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. രാവിലെ പത്ത് മണി മുതല്‍ 5 മണി വരെ ചോദ്യം ചെയ്യാനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. കേസില്‍ ശിവശങ്കറിനെ അഞ്ചാം പ്രതി ആക്കിയിരുന്നു.