Skip to main content

സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി അന്വേഷണ സംഘം. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടുത്തത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഫയലിലേക്ക് തീപടര്‍ന്നത് ഫാനില്‍ നിന്നുതന്നെയാണെന്ന് പൊലീസ് പറയുന്നു. ഇത് സാധൂകരിക്കുന്ന ഗ്രാഫിക്കല്‍ ചിത്രീകരണം പോലീസ് പുറത്തുവിട്ടു.

അടഞ്ഞു കിടന്ന ഓഫീസില്‍ ഫാന്‍ നിരന്തരമായി കറങ്ങുകയും കോയില്‍ ചൂടായി സ്പാര്‍ക്കുണ്ടാകുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. വയറിന്റെ ഇന്‍സുലേഷന്‍ പോയതാണ് തമ്മില്‍ ഉരയാന്‍ കാരണം. സ്പാര്‍ക്കില്‍ നിന്ന് തീ ഫാനിലേക്ക് പടരുകയും ഫാനിലെ പ്ലാസ്റ്റിക് വസ്തുക്കള്‍ തീപിടിച്ച് ഫയലിലേക്ക് വീണ് തീപിടിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. 

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 25 നായിരുന്നു പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്.