ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ വേണമെന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍.സി.ബി). എന്‍.സി.ബി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്കി. കസ്റ്റഡി കാലാവധി തീര്‍ന്നതിനാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബിനീഷിനെ ഇന്നു കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് എന്‍.സി.ബിയുടെ നീക്കം.
രണ്ടുഘട്ടങ്ങളിലായി തുടര്‍ച്ചയായ 9 ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്.