Skip to main content

സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കുടുക്കി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴി. ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടാണ് സ്വപ്‌ന സുരേഷിന് ബാങ്ക് ലോക്കര്‍ എടുത്ത് കൊടുത്തതെന്നും സ്വപ്‌ന ആദ്യം കൊണ്ടുവന്നത് 34 ലക്ഷം രൂപയാണെന്നും ഓരോ ഘട്ടത്തിലും ശിവശങ്കറിന്റെ നിര്‍ദേശം ഉണ്ടായിരുന്നുവെന്നും എല്ലാത്തിനും വാട്‌സാപ്പ് ചാറ്റുകള്‍ തെളിവായി ഉണ്ടെന്നും വേണുഗോപാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കി. 

വേണുഗോപാലുമായി പരിചയപ്പെടുത്തിയതല്ലാതെ പണമിടപാടുകള്‍ താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് ശിവശങ്കര്‍ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴി.