Skip to main content

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ആവശ്യപ്പെട്ട നടപടിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടാന്‍ നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ തീരുമാനം. ലൈഫ് മിഷന്റെ രേഖകള്‍ ആവശ്യപ്പെട്ടത് അവകാശ ലംഘനമാണെന്ന് സി.പി.എം എം.എല്‍.എ ജെയിംസ് മാത്യു സ്പീക്കര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജയിംസ് മാത്യുവിന്റെ നോട്ടീസ് ഇന്ന് ഉച്ചയ്ക്ക് ചേര്‍ന്ന പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റി പരിശോധിച്ചു. തുടര്‍ന്നാണ് ഇതു സംബന്ധിച്ച് ഇഡിയില്‍നിന്ന് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. കേന്ദ്ര ഏജന്‍സിയോട് നിയമസഭാ എത്തിക്സ് കമ്മിറ്റി വിശദീകരണം ചോദിക്കുന്നത് അപൂര്‍വമായ നടപടിയാണ്.