Skip to main content

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ. മഹസര്‍ രേഖയില്‍ ഒപ്പിടാന്‍ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. റെയ്ഡിനിടെ അനൂപ് മുഹമ്മദിന്റെ പേരിലുള്ള ഒരു കാര്‍ഡ് കിട്ടിയെന്നും അതില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ അത് ഉദ്യോഗസ്ഥര്‍ ഇവിടെ മനപൂര്‍വം കൊണ്ടിട്ടതാണെന്ന് അവര്‍ പറഞ്ഞു. ബിനീഷ് പുറത്തുവരണമെങ്കില്‍ ഒപ്പിടണമെന്ന് സമ്മര്‍ദം ചെലുത്തി. ഇല്ലെങ്കില്‍ പുറത്തിറങ്ങില്ല എന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യ പറഞ്ഞു.

കുട്ടിയേയും തന്നേയും താഴത്തെ മുറിയിലാക്കി നേരെ ബിനീഷിന്റെ റൂമിലേക്ക് പോയിട്ടായിരുന്നു പരിശോധന. കാര്‍ഡല്ലാതെ ഒന്നും തന്നെ ഇവിടെ നിന്ന് കിട്ടിയില്ല. അമ്മയുടെ ഐ ഫോണ്‍ പിടിച്ചെടുത്ത് കൊണ്ടുപോയെന്നും ഭാര്യ ചൂണ്ടിക്കാട്ടി.