Skip to main content

ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ എത്തി. ബിനീഷിന്റെ കുഞ്ഞിനെയടക്കം അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണ് എന്ന പരാതിയെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍ എത്തിയത്. കുട്ടികളുടെ അവകാശങ്ങങ്ങള്‍ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്നും ഏത് ഏജന്‍സിയായാലും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും ബാലാവകാശ കമ്മീഷന്‍ പറഞ്ഞു.

കമ്മീഷനെത്തി അല്‍പസമയത്തിനകം തന്നെ കുഞ്ഞുമായി ബന്ധു പുറത്തുവന്നു. ഗേറ്റിന്റെ പുറത്ത് നിന്ന് ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടോ, എന്തെങ്കിലും തരത്തിലുള്ള വൈദ്യസഹായം വേണ്ടതുണ്ടോ എന്നീ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. കമ്മീഷനെ അകത്തേക്ക് കടത്തിവിടാന്‍ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പുറത്ത് നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.

ചില പേപ്പറുകള്‍ കണ്ട് കിട്ടിയെന്നും ഇതില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയാണെന്നും ഇതിനിടെ കുട്ടിയേയും കൊണ്ട് പുറത്ത് വന്ന ബിനീഷിന്റെ ഭാര്യാ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തെന്ന് പറഞ്ഞ് ഒപ്പിടാന്‍ നിര്‍ബന്ധിച്ചെന്നാണ് ബിനീഷിന്റെ ഭാര്യ പറഞ്ഞു.