Skip to main content

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. എട്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്. സി.ആര്‍.പി.എഫ് സുരക്ഷയിലാണ് പരിശോധന. ബിനീഷ് കോടിയേരിയുടെ മരുതംകുഴി കൂട്ടാന്‍വിളയിലുള്ള വീട്ടിലാണ് പരിശോധനക്കായി എത്തിയത്. 

രാവിലെ 9 മണിയോടെ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി. വീടിന്റെ താക്കോല്‍ ലഭിക്കാത്തതിനാല്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് ആദ്യം അകടത്തു കടക്കാന്‍ സാധിച്ചില്ല. ബിനീഷിന്റെ ബന്ധുക്കള്‍ താക്കോലെത്തിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ അകത്തേക്ക് കയറിയത്.