Skip to main content

വയനാട്ടില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പട്രോളിംഗിനിറങ്ങിയ തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. മരിച്ചത് മാവോയിസ്റ്റ് ആണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. 

അല്‍പസമയം മുന്‍പാണ് സംഭവം. മീന്‍മുട്ടി വാളാരംകുന്ന് മേഖലയിലാണ് സംഘര്‍ഷം നടന്നത്. വെടിവയ്പ് തുടരുന്നതായാണ് വിവരം.