Skip to main content

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.ബി.ഐ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറിയിട്ടില്ലെന്നും സി.ബി.ഐ പറയുന്നു. അന്വേഷണ വിവരങ്ങള്‍ സി.ബി.ഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സീല്‍വെച്ച കവറിലാണ് വിവരങ്ങള്‍ കൈമാറിയത്. കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. 

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിസ്സഹകരണം ഉണ്ടെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോവുകയാണെന്നും നിരവധി പേരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചതായും സി.ബി.ഐ അറിയിച്ചു.