Skip to main content

സര്‍ക്കാരിനെ താഴെ ഇറക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം. കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികളുമായാണ് പ്രതിപക്ഷം രംഗത്തെത്തിയിട്ടുള്ളത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് സംസ്ഥാന വ്യാപകമായി വഞ്ചനാദിനം ആചരിക്കുകയാണ്. സത്യാഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, എന്നിവര്‍ പങ്കെടുത്തു.

ബാംഗ്ലൂര്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെങ്കില്‍ എം.ശിവശങ്കര്‍ ആരുടെ ബിനാമിയാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സിനിമാരംഗത്തെ മയക്ക് മരുന്ന് ഇടപെടലും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ഓശാന പാടുന്ന ഡി.ജി.പി ചെവിയില്‍ നുള്ളിക്കോ ഇതിനൊക്കെ മറുപടി പറയേണ്ടി വരുമെന്നും രമേശ് ചെന്നിത്തല വെല്ലുവിളിച്ചു. കള്ളക്കടത്തുകാരുടെ ബിനാമി ആയി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags