Skip to main content

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ലഹരി ഇടപാട് കേസില്‍ പ്രതിചേര്‍ക്കാനുള്ള നീക്കവുമായി നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. എന്‍.സി.ബി ഉദ്യോഗസ്ഥര്‍ ഇ.ഡി ഓഫീസിലെത്തി ബിനീഷിന്റെ മൊഴികള്‍ പരിശോധിച്ചു. നാളെ ഇ.ഡി കസ്റ്റഡി കാലാവധി തീരാനിരിക്കെ ബിനീഷിനെ എന്‍.സി.ബി കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ട്.

അതേസമയം ഇ.ഡിയുടെ ചോദ്യം ചെയ്യലിനോട് ബിനീഷ് ശനിയാഴ്ചയും നിസഹകരണം തുടര്‍ന്നു. അനൂപുമായി നടത്തിയ പണമിടപാടിന്റെ ഉറവിടത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നാണ് ബിനീഷ് ഒഴിഞ്ഞുമാറുന്നത്.