Skip to main content

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 27മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1484 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 786 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 14, കണ്ണൂര്‍ 10, തിരുവനന്തപുരം, മലപ്പുറം 7 വീതം, എറണാകുളം, കാസര്‍ഗോഡ് 6 വീതം, തൃശൂര്‍ 4, പത്തനംതിട്ട 3, പാലക്കാട് 2, കൊല്ലം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 562, കൊല്ലം 510, പത്തനംതിട്ട 259, ആലപ്പുഴ 571, കോട്ടയം 743, ഇടുക്കി 279, എറണാകുളം 853, തൃശൂര്‍ 582, പാലക്കാട് 458, മലപ്പുറം 994, കോഴിക്കോട് 789, വയനാട് 88, കണ്ണൂര്‍ 480, കാസര്‍ഗോഡ് 162 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,190 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,40,324 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,440 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,69,059 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,381 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3329 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.