ആറന്മുളയില് കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ പ്രതി നൗഫല്‍ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നും പെണ്‍കുട്ടിയെ പീഡിപ്പിക്കുക എന്ന ഉദേശത്തോടുകൂടി തന്നെ പ്രതി പ്രവര്‍ത്തിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ 540 പേജുള്ള കുറ്റപത്രമാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയത്. 47 ദിവസംകൊണ്ടാണ് പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
സെപ്തംബര്‍ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ വാഹനത്തിനുളളില്‍ വച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി സൈമന്റെ നേതൃത്വത്തില്‍ അടൂര്‍ ഡി.വൈ.എസ്.പി ആര്. ബിനുവാണ് കേസില്‍ അന്വേഷണം നടത്തിയത്.
കേസില്‍ 94 സാക്ഷികളാണുള്ളത്. പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമം ഉള്‍പ്പെടെ എട്ട് വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്.