Skip to main content

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സ് കൊച്ചിയില്‍ പിടിയില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് റബിന്‍സിനെ അറസ്റ്റ് ചെയ്തത്. ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി യു.എ.ഇയില്‍ നിന്ന് സ്വര്‍ണം അയച്ചത് ഫൈസര്‍ ഫരീദും റബിന്‍സും ചേര്‍ന്നാണ്. നേരത്തെ ഇരുവരും യു.എ.ഇയില്‍ അറസ്റ്റിലാണെന്ന് എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് റബിന്‍സിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ റബിന്‍സിനെതിരെ മൊഴി നല്‍കിയിരുന്നു. റബിന്‍സിന് ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് അടക്കം എന്‍.ഐ.എ കോടതിയില്‍ അറിയിച്ചിരുന്നു.