Skip to main content

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികില്‍സയിലിരുന്ന സി.കെ ഹാരിസ് മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതിനാലാണെന്ന നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ലെന്ന് വനിതാ ഡോക്ടര്‍. സത്യം പറഞ്ഞ നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തത് നീതികെടാണെന്നും ഡോക്ടര്‍ നജ്മ പറയുന്നു. ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് നല്‍കിയ വിശദീകരണം ശരിയല്ലെന്നും നജ്മ പറയുന്നു.

കാമറ ഉള്ളതിനാല്‍ നിലവില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ളവര്‍ വളരെ നന്നായി ജോലിചെയ്യുന്നുണ്ടെന്നും എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ഡോക്ടര്‍ നജ്മ പറഞ്ഞു.