Skip to main content

എം.ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ശിവശങ്കറിന് കിടത്തിച്ചികിത്സയുടെ ആവശ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. ഇന്നുച്ചയ്ക്കു ശേഷം ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം. 

കസ്റ്റംസ് കേസില്‍  എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെയാണ് കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസ് വീണ്ടും 23-ാം തിയതി പരിഗണിക്കും.