Skip to main content

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ആരോപണവുമായി പ്രോസിക്യൂഷന്‍. ഈ കോടതിക്ക് മുമ്പാകെ കേസ് തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയില്‍ അപേക്ഷ നല്‍കി. കോടതിയില്‍നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

കോടതി പക്ഷപാതിത്വത്തോടെയാണ് കേസിനെ സമീപിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഊമക്കത്തുകളുടെയും തെറ്റിദ്ധാരണയുണ്ടാക്കുന്ന റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ പ്രോസിക്യൂഷനെതിരെ ആരോപണം ഉന്നയിക്കുന്നു. ഇത് തുടരുന്നത് നീത്യനായവ്യവസ്ഥയ്ക്ക് നല്ലതല്ലെന്നും പരാതിയില്‍ പറയുന്നു. ഹര്‍ജി ഇന്നുതന്നെ കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന.