Skip to main content

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു. സ്പീക്കര്‍ തന്നെയാണ് ഈ വിവരം അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പൊന്നാനി അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ച് സ്പീക്കര്‍ ഇന്നലെ പോസ്റ്റിട്ടിരുന്നു. ഇതിനെ അഭിനന്ദിച്ച് സ്വന്തം അക്കൗണ്ടില്‍ നിന്ന് കമന്റും വന്നു. ഇതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരമറിഞ്ഞത്. കൊച്ചിയില്‍ നിന്നാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്. തെളിവ് സഹിതം പൊലീസില്‍ പരാതി നല്‍കുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്;

'പൊന്നാനിയില്‍ നിര്‍മാണാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു ഇന്നലെ എന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ 'എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാന്‍ തന്നേ കമെന്റ് ചെയ്തതായി' കാണുകയുണ്ടായി. മിനിട്ടുകള്‍ കൊണ്ട് ആ കമെന്റില്‍ നിരവധി റിയാക്ഷനുകളും മറുപടി കമെന്റുകളും വരികയും, സ്‌ക്രീന്‍ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടു.അക്കൗണ്ട് ഹാക്ക് ചെയ്ത് കയറി കൊച്ചിയില്‍ നിന്നും കമന്റിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തെളിവ് സഹിതം പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹാക്ക് ചെയ്തവരുടെ കുബുദ്ധിയല്ലാതെ ഇതില്‍ മറ്റൊന്നുമില്ലെന്നു എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നു'.