സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെയും സ്വപ്നയെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കസ്റ്റംസ് ആസ്ഥാനത്താണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കാക്കനാട് ജില്ലാ ജയിലില്‍ വെച്ചാണ് സ്വപ്നയുടെ ചോദ്യം ചെയ്യല്‍. ഇന്നലെ പതിനൊന്ന് മണിക്കൂറോളം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്, യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഈന്തപ്പഴം ഇറക്കുമതി എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.