Skip to main content

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നവംബറില്‍ നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് കുട്ടനാട് സീറ്റില്‍ ഒഴിവുവന്നത്. വിജയന്‍പിള്ളയുടെ മരണത്തോടെ ചവറയിലും ഉപതെരഞ്ഞടുപ്പ് ആവശ്യമായി വന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കില്ലെന്ന സൂചന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍ തെരഞ്ഞെടുപ്പ് നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. നവംബര്‍ 29ന് മുന്‍പായി നടക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് ക്രമീകരിക്കാനാണ് സാധ്യത.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പമാണ് കേരളത്തിലും ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുക. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും നടക്കും.