Skip to main content

ശ്രീനാരായണഗുരു ജയന്തി ദിനമായ ഇന്ന് സി.പി.എം കരിദിനം ആചരിക്കുന്നതില്‍ ശക്തമായ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തുന്നുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രണ്ട് ചെറുപ്പക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞങ്ങള്‍ക്കും ദുഃഖമുണ്ട് എന്നാല്‍ ഞായറാഴ്ച നടന്ന സംഭവത്തില്‍ മൂന്ന് ദിവസം കഴിഞ്ഞ ശ്രീനാരായണ ഗുരു ദേവന്റെ ജയന്തിനാളില്‍ തന്നെ കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചത് ഗുരുനിന്ദയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.