Skip to main content

എസ്.എന്‍.സി ലാവലിന്‍ കേസ് വീണ്ടും പഴയ ബെഞ്ചിലേക്ക്. ജസ്റ്റിസ് യു യു ലളിത് കേസ് എന്‍ വി രമണയുടെ പഴയ ബെഞ്ചിലേക്ക് മടക്കി. ജസ്റ്റിസുമാരായ യു യു ലളിത്  സരണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചായിരുന്നു കേസ് പരിഗണിക്കേണ്ടിയിരുന്നത്, പിണറായി വിജയന്‍, കെ.മോഹന ചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയില്‍ തുടരുന്ന കസ്തൂരി രങ്കഅയ്യര്‍ ഉള്‍പ്പടെ മൂന്ന് ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്. 

പിണറായി വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സിബിഐയുടെ ഹര്‍ജിയില്‍ പറയുന്നത്. തെളിവുകള്‍ ഹൈക്കോടതി വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. സിബിഐ പ്രത്യേക കോടതി പിണറായി ഉള്‍പ്പടെ എല്ലാ പ്രതികളെയും വിട്ടയച്ചിരുന്നു.