Skip to main content

100 ദിവസത്തിനുള്ളില്‍ 100 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണത്തിന് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലു മാസം തുടരും. റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെ കിറ്റ് വിതരണം ചെയ്യും. ഓണക്കാലത്ത് 88 ലക്ഷം ഭക്ഷ്യ കിറ്റുകള്‍ വിതരണംചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. ഓണ സമ്മാനമായി നൂറുദിവസം നൂറ് പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമല്ല, അത് സമയബന്ധിതമായി നടപ്പാക്കും എന്ന ഉറപ്പുകൂടിയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങള്‍;

* കൊവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അരലക്ഷമായി ഉയര്‍ത്തും.
* പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശുപത്രിയുടെ സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും.
* 100 ദിവസത്തിനുള്ളില്‍ 153 പുതിയ കുടുംബ ആരോഗ്യകേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാവിലെയും വൈകുന്നേരവും ഒ.പി ഉണ്ടാകും.
* സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ 100 രൂപ വീതം വര്‍ധിപ്പിക്കും. പെന്‍ഷന്‍ മാസം തോറും വിതരണം ചെയ്യും.
* 100 ദിവസത്തിനുള്ളില്‍ ആവശ്യമായ ജീവനക്കാരെ ആരോഗ്യരംഗത്ത് നിയമിക്കും.
* സ്‌ക്കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും.
* 250 പുതിയ സ്‌ക്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും.
* എല്‍.പി സ്‌ക്കൂളുകള്‍ എല്ലാം ഹൈടെക് ആക്കും.
* 5ലക്ഷം കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകള്‍ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി പൂര്‍ത്തീകരിക്കും.
* 11,400 ഹൈടെക്ക് കമ്പ്യൂട്ടര്‍ ലാബുകള്‍ തുറക്കും.

* കോളേജുകളില്‍ 150 പുതിയ കോഴ്സുകള്‍ തുടങ്ങും.

* കോളേജ് ഹയര്‍ സെക്കന്‍ഡറി മേഖലകളില്‍ ആയിരം പുതിയ തസ്തികകള്‍ സൃഷ്ടിക്കും 
* 15000 നവസംരംഭങ്ങളിലൂടെ അമ്പതിനായിരം പേര്‍ക്ക് കാര്‍ഷികേതര മേഖലകളില്‍ തൊഴില്‍ നല്‍കും.
* 5000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് തുടക്കം കുറിക്കും 
* 189 പൊതുമരാമത്ത് റോഡുകള്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും 
* 158 കിമി കെഎസ്ടിപി റോഡുകള്‍, 21 പാലങ്ങള്‍ എന്നിവയും ഉദ്ഘാടനം ചെയ്യും.
* 41 കിഫ്ബി പദ്ധതികള്‍ നവംബറിനകം ഉദ്ഘാടനം ചെയ്യും 
* ഒന്നരലക്ഷം പേര്‍ക്ക് കുടിവെള്ള കണക്ഷണ്‍ 
* പത്ത് സ്പോര്‍ട്സ് സ്റ്റേഡിയങ്ങള്‍ ഉദ്ഘാടനം ചെയ്യും 
* ശബരിമലയില്‍ 23 കോടിയുടെ മൂന്ന് പദ്ധതികള്‍ 
* 15 പോലീസ് സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്യും.

*15 സൈബര്‍ സ്റ്റേഷനുകളും തുടങ്ങും.

* കയറുല്‍പാദനത്തില്‍ 50 ശതമാനം വര്‍ധന കൈവരിക്കും

* മത്സ്യഫെഡില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 

* പച്ചക്കറിക്ക് തറവില പ്രഖ്യാപിക്കും
* നിലയ്ക്കലില്‍ കുടിവെള്ള പദ്ധതി ആരംഭിക്കും.