Skip to main content

സംസ്ഥാനത്ത് 2,397 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 2,225 പേര്‍ ഇന്ന് രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് ഇന്ന് 6 പേരാണ് മരിച്ചത്. സംസ്ഥാനത്ത് ആകെ 23,277 സജീവ രോഗികളാണ് ഉള്ളത്.

ഇന്നലെ വരെ പുറത്തുനിന്ന് 8,69,655 പേര്‍ എത്തിയിട്ടുണ്ട്. ഇതില്‍ 3,32,582 പേര്‍ വിദേശത്തുനിന്നും 5,37,000 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. ഇതില്‍ 62 ശതമാനവും കോവിഡ് റെഡ് സോണ്‍ ജില്ലകളില്‍നിന്ന് വന്നവരാണ്.

തിരുവനന്തപുരം 408, മലപ്പുറം 379 , കൊല്ലം 234, തൃശ്ശൂര്‍ 225, കാസര്‍കോട് 198, ആലപ്പുഴ 175, കോഴിക്കോട് 152, കോട്ടയം 139, എറണാകുളം 136, പാലക്കാട് 133, കണ്ണൂര്‍ 95, പത്തനംതിട്ട 75, ഇടുക്കി 27, വയനാട് 21 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 126 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 197 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,95,927 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,76,822 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,105 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2363 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.