Skip to main content

കേരളത്തില്‍ ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 75 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 94 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം 461, മലപ്പുറം 306, തൃശൂര്‍ 156, ആലപ്പുഴ 139 ,പാലക്കാട് 137, എറണാകുളം 129, കാസര്‍ഗോഡ് 97, കോട്ടയം 89, കണ്ണൂര്‍ 77, കൊല്ലം 48, കോഴിക്കോട് 46, ഇടുക്കി 23, വയനാട് 15, പത്തനംതിട്ട 2 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1131 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 15,890 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,029 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,029 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,50,332 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,697 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1455 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.